ബന്നെെ: രണ്ട് ദിവസം മുൻപ് കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.
തമിഴ്‌നാട് തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ ഘടകം പ്രസിഡന്റ് കെ പി കെ ജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നതായി പൊലീസ് പറയുന്നു.
ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പ്രത്യേക സംഘങ്ങളെയാണ് കേസ് ഏല്‍പ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച മുതലാണ് ജയകുമാറിനെ കാണാതായത്. വെള്ളിയാഴ്ചയാണ് മകൻ പൊലീസില്‍ പിതാവിനെ കാണാനില്ലെന്ന പരാതി നല്‍കുന്നത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് ജയകുമാർ തന്നെയാണോ എഴുതിയതെന്ന് പൊലീസ് അന്വേഷിക്കും. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
