വില്പന കുത്തനെ കുറഞ്ഞു; ഇന്ത്യക്കാർ ആരും പല്ലുതേക്കാറില്ല; ഞെട്ടിക്കുന്ന വാദവുമായി കോൾഗേറ്റ്

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ളവർ കൂടുതൽ പേരും പല്ലു തേയ്ക്കാറില്ലെന്ന ഞെട്ടിക്കുന്ന വാദവുമായി കോള്‍ഗേറ്റ് പേസ്റ്റ് കമ്പനി. ഇന്ത്യയില്‍ കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പന കുത്തനെ കുറ‌ഞ്ഞതിനുള്ള കാരണം ഇതാണെന്നാണ് കമ്പനി പറയുന്നത്.

 

തുടര്‍ച്ചയായ മൂന്നാമത്തെ സാമ്ബത്തിക പാദത്തിലാണ്‌ കമ്ബനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞത്. ഇന്ത്യയിലുള്ളവർ കുറച്ച്‌ ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ കോള്‍ഗേറ്റ് പറഞ്ഞിരുന്നു. നഗരങ്ങളിലാണ് കോള്‍ഗേറ്റിന്റെ വില്‍പനയില്‍ ഏറ്റവും ഇടിവ് നേരിട്ടത്. പല്ല് തേക്കാൻ ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ല. വിതരണത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വില്‍പനയെ സാരമായി ബാധിച്ചെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍.

 

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഗുണമേന്മയുള്ളതും വില കൂടിയതുമായ പുതിയ പേസ്റ്റുകള്‍ കോള്‍ഗേറ്റ് പുറത്തിറക്കിയിരുന്നു. ഗ്രാമീണ വിപണിയില്‍ ഈയിടെ പുറത്തിറക്കിയ കോള്‍ഗേറ്റ് സ്‌ട്രോംഗ് ടീത്ത് പോലും വിപണിയില്‍ ഇടം പിടിച്ചില്ല. അതേസമയം, അടുത്തകാലത്ത് ഒന്നും മാർക്കറ്റ് തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് കോള്‍ഗേറ്റ്-പാമോലിവ് ചെയർമാനും ആഗോള ചീഫ് എക്‌സിക്യൂട്ടീവുമായ നോയല്‍ വലയ്‌സ് പറയുന്നത്.

 

കഴിഞ്ഞ വർഷം സെപ്തംബർ പാദത്തെ അപേക്ഷിച്ച്‌ 6.3 ശതമാനമാണ് വരുമാനത്തില്‍ ഇടിവുണ്ടായത്. ദന്ത സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചിരുന്നു. വിതരണത്തിലുണ്ടായ പ്രശ്‍നങ്ങള്‍ വില്‍പനയെ സാരമായി ബാധിച്ചെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍. വില്‍പന കുറഞ്ഞതിനെ കുറിച്ച്‌ അടുത്ത ആഴ്‌ച വിശദമായി അവലോകനം ചെയ്യുമെന്നും വിപണിയില്‍ ശക്തരാകാൻ പുതിയ തന്ത്രങ്ങള്‍ ഇറക്കുമെന്നും കമ്പനി അറിയിച്ചു.