മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ കൊലവിളി കമന്റ്; ടീന ജോസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു: ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന മുഖ്യമന്ത്രിയെ കുറിച്ചുള്ള പോസ്റ്റിന് താഴെയാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം ചെയ്ത് കമന്റിട്ടത്.

“അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും” എന്നായിരുന്നു കമന്റ്.

സുപ്രീംകോടതി അഭിഭാഷകൻ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ ടീന ജോസിനെ സിഎംസി സന്യാസിനി സമൂഹം തള്ളിപ്പറഞ്ഞു.