കൊളസ്ട്രോള്‍ കുറയ്ക്കണോ? ഭക്ഷണശീലത്തില്‍ ഈ നട്സും ഉള്‍പ്പെടുത്തൂ

കോട്ടയം: ശരീര പ്രവർത്തനങ്ങള്‍ക്ക് കൊളസ്ട്രോള്‍ ആവശ്യമാണ്. എന്നാല്‍, അധികമായാല്‍ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

കൊളസ്ട്രോള്‍ കൂടുതലും പ്രായമായവരിലാണ് കാണുന്നതെങ്കിലും, 20-കളിലും 30-കളിലുമുള്ള ചെറുപ്പക്കാരില്‍ ഇപ്പോള്‍ കൊളസ്ട്രോള്‍ കൂടുതലായി കണ്ടുവരുന്നു. ഈ പ്രായത്തില്‍ കൊളസ്ട്രോള്‍ കണ്ടെത്തിയാല്‍ നിയന്ത്രിക്കാൻ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

അതില്‍ തന്നെ പ്രധാനം ഭക്ഷണ ശീലമാണ്. സമീകൃതമായ ആഹാരശൈലി പിൻതുടരുക ഒപ്പം നിർബന്ധമായും കഴിക്കേണ്ട ചില വിത്തുകളുമുണ്ട്.

ഉലുവ

ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. കുടലിലെ കൊളസ്ട്രോളിന്റെ ആഗിരണം തടയുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നു. ഉലുവ രാത്രി മുഴുവൻ കുതിർത്തശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കാം.

ചണവിത്ത്

ചണവിത്തില്‍ ആല്‍ഫ-ലിനോലെനിക് ആസിഡ് (ALA) എന്ന ഒരു തരം ഒമേഗ-3 ഫാറ്റി ആസിഡും, ലയിക്കുന്ന നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കാനും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും എഎല്‍എ സഹായിക്കുന്നു. സ്മൂത്തികള്‍, തൈര്, അല്ലെങ്കില്‍ ബേക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ എന്നിവയില്‍ ഇതു ചേർക്കാം.

ചിയ വിത്ത്

ഒമേഗ-3 ഫാറ്റി ആസിഡുകള്‍, നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ചിയ സീഡ്സ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയധമനികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മത്തൻ വിത്ത്

മഗ്നീഷ്യത്തിൻ്റെ സമ്പന്നമായ ഉറവിടമാണ് മത്തൻ വിത്ത്. ഇത് രക്തചംക്രമത്തെ മെച്ചപ്പെടുത്തുകയും കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യും.