ഗുരുവായൂര്‍ ദേവസ്വത്തില്‍ 424 ഒഴിവുകൾ; അവസാനതീയതി ഏപ്രില്‍ 28; ഉടൻ അപേക്ഷിക്കാം

തൃശൂർ : ഗുരുവായൂർ ദേവസ്വത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഹിന്ദുമതത്തില്‍പ്പെട്ടവർക്ക് അപേക്ഷിക്കാം. എല്‍.ഡി. ക്ലാർക്ക്, ഹെല്‍പ്പർ, സാനിറ്റേഷൻ വർക്കർ തുടങ്ങി വിവിധ തസ്തികകളിലായി 424 ഒഴിവുണ്ട്.

അപേക്ഷിക്കേണ്ട വിധം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റ് വഴി വണ്‍ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. വിവരങ്ങള്‍ക്ക്: recruitment.kdrb.kerala.gov.in അവസാനതീയതി: ഏപ്രില്‍ 28