ആശങ്ക വേണ്ട; ഗര്‍ഭിണികളടക്കമുള്ളവര്‍ മാസ്ക് വയ്‌ക്കുന്നത് അഭികാമ്യം; ചൈനയിലെ രോഗവ്യാപനത്തെപ്പറ്റി ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ആഗോള തലത്തില്‍ റിപ്പോർട്ട് ചെയ്ത പനിയും ശ്വസകോശ രോഗങ്ങളും സംബന്ധിച്ച വാർത്തകള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്.

എന്നാല്‍ പ്രവാസികള്‍ക്ക് പ്രത്യേകമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ നിലവില്‍ ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.