വൈക്കത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

വൈക്കം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വൈക്കം ചെമ്പ്, കൂമ്പേൽ വീട്ടിൽ ബിജു കെ.എ (40) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടോടു കൂടി കടയില്‍ സാധനം മേടിക്കാന്‍ എത്തിയ ഇയാൾ അവിടെ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ് ഐ വിജയപ്രസാദ് സി.പി.ഓ പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.