മുണ്ടക്കയം: ചെന്നാപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. ചെന്നാപ്പാറ കൊമ്പൻപാറയിൽ ഇസ്മയിലിന്റെ ഭാര്യ സോഫിയ(45) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം നടന്നത്. കുളിക്കാനായി സമീപത്തെ അരുവിയിലേക്ക് പോകുന്നതിനിടെയാണ് സോഫിയായെ കാട്ടാന ആക്രമിച്ചത്.
ഏറെ നേരം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് പോയപ്പോഴാണ് സോഫിയായെ കാട്ടാന ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലും ചെന്നാപ്പാറയിൽ 45 വയസുള്ള വീട്ടമ്മയെ ആനചവിട്ടികൊന്ന സാഹചര്യത്തിലും നാളെ 5.30 ന് മടുക്കയിൽ പന്തംകൊളുത്തിപ്രകടനവും പ്രതിഷേധ യോഗവും നടത്തും.
