ചെന്നൈ: ബൈക്കപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചതിന് പിന്നാലെ ജീവനൊടുക്കി ആൺ സുഹൃത്ത്.
മധുരാന്തകം സ്വദേശി സബ്രീന (21) ആണ് അപകടത്തിൽ മരിച്ചത്.
ബൈക്ക് ഓടിച്ച യോഗേശ്വരൻ (20) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഈസ്റ്റ് കോസ്റ്റ് റോഡിലായിരുന്നു അപകടം.
ഇരുവരും യോഗേശ്വരൻറെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നു.
പൂഞ്ചേരി ജങ്ഷനിൽ വെച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻറെ ബസ് ഇവരുടെ ബൈക്കിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.
ഇരുവരും ഹെൽമറ്റ് ഉപയോഗിച്ചില്ലായിരുന്നെന്ന് പോലീസ് കണ്ടെത്തി.
സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത യോഗേശ്വരൻ ആശുപത്രിയിൽ നിന്ന് ഓടി പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു.
ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മധുരാന്തകം സ്വദേശി സബ്രീന(21)യാണ് അപകടത്തിൽ മരിച്ചത്. ഇരുവരും മൂന്നാം എൻജിനീയറിങ് വിദ്യാർത്ഥികളാണ്.
