ചെന്നൈയിലെ ലുലു മാളില്‍ ജോലി നേടാന്‍ അവസരം; മെയില്‍ അയച്ച്‌ ജോലി നേടാം

കോട്ടയം: ലുലുവിന്റെ ചെന്നൈ ബ്രാഞ്ചിലേക്ക് ജോലി അവസരം. മെട്രോയുമായി സഹകരിച്ച്‌ പുതുതായി ചെന്നൈയിലെ മൂന്നിടങ്ങളില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു.

ഇതിന്റെ ഭാഗമായി നിയമനങ്ങളും നടക്കുന്നുണ്ട്.

ഇപ്പോഴിതാ അസിസ്റ്റന്റ് എച്ച്‌ആര്‍ ഒഴിവിലേക്കാണ് ലുലു ഗ്രൂപ്പ് പുതുതായി റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ വായിച്ച്‌ മനസിലാക്കുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 26.

തസ്തിക & ഒഴിവ്

ലുലു മാളിലേക്ക് അസിസ്റ്റന്റ് മാനേജര്‍ എച്ച്‌ആര്‍ (ജോബ് കോഡ് AMH1) നിയമനം.

യോഗ്യത

എംബിഎ വിജയിച്ചിരിക്കണം. എച്ച്‌ആര്‍ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

റിക്രൂട്ട്‌മെന്റുകള്‍, പേറോള്‍ മാനേജ്‌മെന്റ്, തമിഴ്‌നാട് ലേബര്‍ നിയമം എന്നിവയിലെ വൈദഗ്ദ്യം.

തമിഴ് ഭാഷയിലെ പ്രാവീണ്യവും, റീട്ടെയില്‍ അല്ലെങ്കില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ പരിചയവും മുന്‍ഗണന നല്‍കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ hr9105@luluindia.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് സിവി അയക്കുക. ഇമെയില്‍ സബ്ജക്‌ട് ലൈനില്‍ AMH1 എന്ന് രേഖപ്പെടുത്തണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 26.