കൊച്ചി: കേരളത്തിലെ ക്ഷേത്രക്കുളങ്ങളില്‍ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നതായി കണ്ടെത്തല്‍.
പരിശോധനയില്‍ വിബ്രിയോ കോളറ, ഇകോളി, ഷിഗെല്ല, സാല്‍മൊണെല്ല തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഈ കുളങ്ങളില്‍ ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള പത്തോജനിക് ബാക്ടീരിയകളുടെ സാന്നിദ്ധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനിതക മാറ്റത്തിലൂടെ ഇത്തരം ആന്റിബയോട്ടിക് റസിസ്റ്റന്റ് ബാക്ടീരിയകള്‍ മറ്റു സൂക്ഷ്മാണുക്കളിലേക്ക് പകരും. ഇതിലൂടെ ഇത്തരം ആന്റിബയോട്ടിക് പ്രതിരോധമുള്ള സൂക്ഷ്മജീവികള്‍ പെരുകുകയും മനുഷ്യരില്‍ അപകടകരമായ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
മലിനജലം ഒഴുകി എത്തുന്നതും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് കാരണം.
