കോട്ടയം: കുട്ടികളുടെ സ്നാക്ക്സ് ബോക്സില്‍ കൊടുത്തുവിടാൻ ഒരുഗ്രൻ ചപ്പാത്തി റോള്‍ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
ചപ്പാത്തി 2 എണ്ണം
ക്യാരറ്റ് 1 എണ്ണം
കാപ്സിക്കം 1 എണ്ണം
കാബേജ് 1 ബൗള്‍ ( ചെറുതായി അരിഞ്ഞത്)
സവാള 1 എണ്ണം
തക്കാളി 1 എണ്ണം
ക്രീം ചീസ് (പനീർ, മുളകുപൊടി,ഉപ്പ്, പഞ്ചസാര, ബട്ടർ, പാല്‍, വിനാഗിരി ചേർത്ത് നന്നായി അടിച്ചെടുത്തത്)
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ തയ്യാറാക്കി വച്ച ചപ്പാത്തിയില്‍ ചീസ് സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിനുശേഷം വെജിറ്റബിള്‍സ് വച്ചു കൊടുത്തു കുറച്ച് ചീസ് കൂടി ചേർത്ത് ചപ്പാത്തി റോള്‍ ചെയ്ത് എടുത്താല്‍ വളരെ എളുപ്പത്തില്‍ ഹെല്‍ത്തി ചപ്പാത്തി റോള്‍ റെഡിയായി.
