കോട്ടയം പാലായിൽ എംഡിഎംഎയുമായി ഈരാറ്റുപേട്ട സ്വദേശികളായ 2 പേർ പാലാ പോലീസിന്റെ പിടിയിൽ; ഇവരിൽ നിന്ന് 0.94 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

പാലാ : എംഡിഎംഎയുമായി ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് യുവാക്കൾ പാലായിൽ പോലീസിന്റെ പിടിയിൽ.

ഈരാറ്റുപേട്ട വള്ളോപ്പറമ്പിൽ വീട്ടിൽ റിയാസ് സഫീർ (24),പേരമ്പലത്തിൽ വീട്ടിൽ മുഹമ്മദ് ഫിറോസ് (24) എന്നിവരാണ് പിടിയിലായത്.

ബാംഗ്ലൂർ ബസ്സിൽ വന്നിറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും പോയിന്റ് 94ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.
പാല മഹാറാണി ജംഗ്ഷനിൽ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. കോട്ടയം എസ് പി യുടെ കീഴിലുള്ള രഹസ്യന്വേഷണ വിഭാഗമാണ് ഇവരെ പിന്തുടർന്നെത്തി കസ്റ്റഡിയിലെടുത്തത്.

പാലാ പോലീസും,പാലാ എക്സൈസ് സംഘവും സ്ഥലത്തെത്തിയിരുന്നു.