പറത്താനം എന്ന കൊച്ചു ഗ്രാമത്തിന്റെ ജനകീയ ഡോക്ടർ പി എച്ച് സി മെഡിക്കൽ ഓഫീസർ പ്രശാന്തിന് ഗ്രാമദീപം വായനശാലയും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി

മുണ്ടക്കയം: പറത്താനം എന്ന കൊച്ചു ഗ്രാമത്തെ ഹൃദയത്തോട് ചേർത്ത് വച്ച് അകമഴിഞ്ഞ് സ്നേഹിച്ച അബാലവൃദം ജനങ്ങളുടെയും പ്രിയങ്കരനായിരുന്ന പറത്താനം പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രശാന്ത് എം.എം ന് യാത്രയയപ്പ് നൽകി.

ഗ്രാമദീപം വായനശാലയും, നാട്ടുകാരും ചേർന്നാണ് ഡോക്ടർക്ക് സ്നേഹനിർഭളമായ യാത്രായപ്പ് നൽകിയത്.

വായനശാലാ പ്രസിഡൻ്റ് പി.കെ ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ജേക്കബ് ചാക്കോ, കെ.എസ് മോഹനൻ, പി എസ് സജിമോൻ, പി.കെ.സണ്ണി, ജയ ലാൽ കെ.വി .പി .പി .രാജപ്പൻ, വി.പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.