അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് റോഡരികിൽ നിന്നിരുന്ന വയോധികർക്ക് ദാരണാന്ത്യം; ഇടിയുടെ ആഘാതത്തിൽ ഇവർ 10 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണു; സംഭവത്തിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് വയോധികർ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികരെയാണ് അമിത വേ​ഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. മരിച്ചവർ ആരെന്ന് വ്യക്തമല്ല.

റോഡുമുറിച്ച് കടക്കാനായി റോഡരികിൽ നിന്നിരുന്ന വൃദ്ധരെയാണ് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ഇവർ 10 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണു. കാർ യാത്രക്കാരനായ പ്രേംനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവർ ഭിക്ഷാടകരാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. പ്രേംനാഥൻ സംഭവസ്ഥലത്ത് വച്ച് പോലീസിൽ കീഴടങ്ങുകയായിരുന്നു.