ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം; കാര്‍ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് നിഗമനം

പുനലൂർ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം.

ശബരിമല തീർത്ഥാടകരുടെ വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്നത്.
മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയില്‍ കൂടല്‍ നെടുമണ്‍കാവിലാണ് സംഭവം നടന്നത്.

നെടുമങ്ങാട് സ്വദേശികളായ മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്.
ഒരാള്‍ക്ക് സാരമായ പരിക്കേറ്റു.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഇളകി മാറി. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥലത്ത് പോലീസെത്തി തുടർനടപടികള്‍ സ്വീകരിച്ചു.