എൻ സി ബി മുൻ സോണല്‍ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരായ കള്ളപ്പണ കേസ് ; അന്വേഷണം ദില്ലിയിലേക്ക് മാറ്റിയതായി ഇഡി

മുംബൈ: എൻ സി ബി മുൻ സോണല്‍ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്‍റെ അന്വേഷണം ദില്ലിയിലേക്ക് മാറ്റിയതായി ഇഡി ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

ഭരണപരമായ കാരണങ്ങള്‍ കൊണ്ടാണ് സ്ഥലംമാറ്റം നടത്തിയതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. സ്ഥലംമാറ്റത്തിന്‍റെ സാധുത നാളെ ബോംബെ ഹൈക്കോടതി പരിഗണിക്കും.

എന്നാല്‍ കേസ് ദില്ലിയിലേക്ക് മാറ്റുന്നതില്‍ വാങ്കഡെയുടെ അഭിഭാഷകൻ ആശങ്ക അറിയിച്ചു. മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ കേസ് ബോംബെ ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാങ്കഡെ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ കളളപണം വെളുപ്പിക്കല്‍ കേസില്‍ രണ്ട് എൻസിബി ഉദ്യോഗസ്ഥരെ കൂടി ഇ ഡി ചോദ്യം ചെയ്തു.