മുണ്ടക്കയം: ഇളംകാടിനടുത്ത് ഞറക്കാട്ട് വയോധികയെ വീടിനു സമീപം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ഇല്ലിക്കൽ (വലിയ കാട്ടിൽ ) അമ്മിണി (85) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടക്കയം പോലീസ് സംഭവ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
സയന്റിഫിക് വിദഗ്ധർ എത്തി പരിശോധന നടത്തി. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അമ്മിണിയുടെ ഭർത്താവ് നേരത്തേ മരിച്ചു.
മകനും ഭാര്യയോടുമൊപ്പമാണ് അമ്മിണി താമസിക്കുന്നത്. വീടിന് സമീപമുള്ള കാനയിൽ കുളിക്കാൻ പോകുന്നു എന്നു പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നു പോയത്.
