അമ്മയുടെ കൈവിട്ട് റോഡിലേക്കോടി; പിഞ്ചുബാലന് രക്ഷയായത് ബസ് ഡ്രൈവറുടെ മനഃസാന്നിധ്യം

പാലക്കാട് ബസിന് മുന്നിലകപ്പെട്ട പിഞ്ചുബാലന് ബസ് ഡ്രൈവറുടെ മനഃസാന്നിധ്യം രക്ഷയായി. പാലക്കാട് തൃത്താലയിലായിരുന്നു സംഭവം. അമ്മയുടെ കൈവിട്ട് കുട്ടി റോഡിലേക്ക് ഓടുകയായിരുന്നു. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂരിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ കൂറ്റനാട് വാവനൂർ സ്കൂളിന് സമീപത്തായിരുന്നു സംഭവം.

ഗുരുവായൂരിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൻ്റെ മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയിൽ നിന്നും പിഞ്ചു ബാലൻ റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു. സെക്കൻ്റുകൾ കൊണ്ട് ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയതിനാൽ കുഞ്ഞ് അത്ഭുദകരമായി രക്ഷപ്പെടുകയായിരുന്നു. ‘മയിൽവാഹനം’ എന്ന ബസിന്‍റെ ഡ്രൈവർ അനൂപിൻറെ മനസാന്നിധ്യം കൊണ്ടാണ് കുഞ്ഞു ജീവൻ രക്ഷപ്പെട്ടത്.