മൊണാലിസക്ക് ബോബി ചെമ്മണ്ണൂരിന്റെ പ്രണയദിന സമ്മാനം; കഴുത്തിലണിയിച്ചത് ഡയമണ്ട് മാല; ബോചെയ്ക്കൊപ്പം ഡാൻസും; മഹാകുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിക്ക് കേരളത്തിലും ആരാധകരേറെ

കോഴിക്കോട്: മഹാകുംഭമേളയ്ക്കിടെ വൈറലായ മൊണാലിസ ബോണ്‍സ്‌ലെയ്ക്ക് ബോബി ചെമ്മണ്ണൂരിന്റെ പ്രണയദിന സമ്മാനം.

ചെമ്മണ്ണൂർ ജുവലേഴ്‌സിന്റെ പുതിയ ഷോറും ഉദ്ഘാടനം ചെയ്യാനായിരുന്നു മൊണാലിസ ഇന്ന് കോഴിക്കോട്ട് എത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ വാഹനത്തിലാണ് മൊണാലിസ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.
സഹോദരനൊപ്പമാണ് യുവതി കേരളത്തിലെത്തിയത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച്‌, ശാലീന സുന്ദരിയായെത്തിയ മൊണാലിസയെ കാണാനും ഫോട്ടോയെടുക്കാനുമായി നിരവധി പേർ തടിച്ചുകൂടിയിരുന്നു.

മൊണാലിസ വേദിയിലെത്തിയ ഉടൻ തന്നെ എല്ലാവർക്കും കൈ കൊണ്ട് ഹായ് കാണിച്ചു. തുടർന്ന് ബോബി ചെമ്മണ്ണൂരിനൊപ്പം ചുവടുവച്ചു. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂർ മൊണാലിസക്ക് പ്രണയദിന സമ്മാനം നല്‍കിയത്.

ബോബി ചെമ്മണ്ണൂർ മൊണാലിസയ്ക്ക്‌ ഡയമണ്ട് മാല അണിയിക്കുന്ന വീഡിയോയും വൈറലാണ്.