കണ്ണൂർ: വധശ്രമക്കേസില്‍ ബിജെപി നിയുക്ത വാർഡ് കൗണ്‍സിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ.
പ്രശാന്ത് ഉള്‍പ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 108000 രൂപ വീതം പിഴയും ഒടുക്കണം.
2007 ഡിസംബർ 15 നായിരുന്നു സിപിഎം കൗണ്‍സിലർ പി രാജേഷിനെ ബിജെപി പ്രവർത്തകർ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്. തലശ്ശേരി നഗരസഭ കൊമ്മല്‍വയല്‍ വാർഡില്‍ നിന്നാണ് ശിക്ഷിക്കപ്പെട്ട പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടത്.
