കൊച്ചി: ഷംഷാബാദ് രൂപത ബിഷപ്പായ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടില്‍ പിതാവിനെ തിരഞ്ഞെടുത്തത്. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേല്‍ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ലെന്ന് റാഫേല്‍ തട്ടില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഒന്നിച്ച് ചേര്‍ന്ന് നില്‍ക്കണം, ഒന്നിച്ചു പ്രവര്‍ത്തിക്കാൻ കഴിയട്ടെ, ഒരു ശരീരത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതാണ് ആരോഗ്യം, മെത്രാൻ പൊതുസ്വത്താണെന്നും റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
