കോട്ടയം: പ്രായഭേദമില്ലാതെ ഇപ്പോള്‍ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറല്‍ വഴികളും മാർക്കറ്റില്‍ ലഭിക്കുന്ന ഡൈകളും ഉപയോഗിക്കുന്നരാകും നിങ്ങള്‍.
ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്. എന്നാല്‍, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയില്‍ കൃത്യമായി ചെയ്‌താല്‍ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങള്‍
വെള്ളം – 1 ഗ്ലാസ്
ചായപ്പൊടി – 1 ടേബിള്‍സ്‌പൂണ്‍
ഗ്രാമ്പു – 3 എണ്ണം
കറ്റാർവാഴ ജെല്‍ – 4 ടേബിള്‍സ്‌പൂണ്‍
പനിക്കൂർക്കയില – 3 എണ്ണം
കറിവേപ്പില – ഒരുപിടി
മൈലാഞ്ചിപ്പൊടി – 2 ടീസ‌്‌പൂണ്‍
തയ്യാറാക്കുന്ന വിധം
വെള്ളത്തില്‍ ചായപ്പൊടിയും ഗ്രാമ്പുവുമിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുത്ത് മാറ്റിവയ്‌ക്കുക. നല്ല വൃത്തിയുള്ള മിക്‌സി ജാറിലേക്ക് കറ്റാർവാഴ ജെല്‍, പനിക്കൂർക്കയില, കറിവേപ്പില എന്നിവയിട്ട് നേരത്തേ തയ്യാറാക്കിവച്ച കട്ടൻചായയും ചേർത്ത് നന്നായി അരച്ച് അരിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഈ വെള്ളമെടുത്ത് അതിലേക്ക് മൈലാഞ്ചിപ്പൊടി കൂടി ചേർത്ത് യോജിപ്പിച്ച് 10 മണിക്കൂർ മാറ്റിവയ്‌ക്കുക.
ഉപയോഗിക്കേണ്ട വിധം
എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഒറ്റ ഉപയോഗത്തില്‍ തന്നെ മുടിയിലെ നര ഭൂരിഭാഗവും മാറുന്നതാണ്.
