പാലക്കാട്: ചിറ്റൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്.
ചിറ്റൂര്‍ തത്തമംഗലം പള്ളത്താംപ്പുള്ളിയില്‍ രാത്രിയായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അത്തിമണിയില്‍ നിന്നും തത്തമംഗലം മേട്ടുപാളയം ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയാദും അനസും യാത്ര ചെയ്തിരുന്ന ബൈക്കും മേട്ടുപ്പാളയം ഭാഗത്ത് നിന്നും വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്.
ജീപ്പ് തൊട്ടു മുന്‍പിലായി പോയിരുന്ന ട്രാക്ടറിനെ മറികടക്കുന്നതിനിടെയാണ് എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.
