ബാങ്ക് ജീവനക്കാരനെ മര്‍ദിച്ച്‌ പണവും രേഖകളും കവര്‍ന്നു കേസിൽ യുവാവ് അറസ്റ്റില്‍ ; രണ്ടു മാസത്തെ ഒളിവ് ജീവിതത്തിനു ശേഷമാണു പോലീസിന്റെ പിടിയിലായത്.

 

സ്വന്തം ലേഖകൻ

ഗുരുവായൂർ : കോട്ടപ്പടിയില്‍ ബാങ്ക് ജീവനക്കാരനെ മര്‍ദിച്ച്‌ പണവും രേഖകളും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍.

മണികണ്ഠനെയാണ് (23) ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തോളമായി പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലായി ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ഈ കേസില്‍ ജാസില്‍ (23), താമരയൂര്‍ വൈശ്യം വീട്ടില്‍ മന്‍സിഫ് (26), പിള്ള കോളനി ചുള്ളിപറമ്ബില്‍ വിഷ്ണു (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്‌പെക്ടര്‍ വി വി വിമല്‍, എസ്‌ഐ കെജി ജയപ്രദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ പി ഉദയകുമാര്‍, കൃഷ്ണപ്രസാദ്, വി പി സുമേഷ്, എസ് അഭിനന്ദ്, ടി കെ നിശാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.