കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

വടക്കാഞ്ചേരി: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലുവയസുകാരി മരിച്ചു.

പെട്ടി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മുള്ളൂർക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയില്‍ പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.

നീറാ ഫാത്തിമയുടെ പിതാവ് ഉനെെസ് (32), മാതാവ് റെെഹാനത്ത് (28) എന്നിർക്ക് അപകടത്തില്‍ പരിക്കേറ്റു. റെെഹാനത്ത് ഗ‌ർഭിണിയാണ്.

പരിക്കേറ്റവരെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന മൂലം നൂറാ ഫാത്തിമയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോയിലിടിക്കുകയായിരുന്നു.