സന്തോഷവാര്‍ത്ത..! മിനിമം ബാലൻസ് ഇല്ലെങ്കില്‍ ഇനി പിഴ ഇല്ല; നിബന്ധന ഒഴിവാക്കി ഈ നാല് ബാങ്കുകള്‍; നിങ്ങളുടെ ബാങ്ക് ഇതിലുണ്ടോ.? അറിയാം വിശദമായി

ഡൽഹി: ബാങ്ക് അക്കൗണ്ട് കൊണ്ടുനടക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം എന്നത് തന്നെ മിനിമം ബാലൻസ് വേണമെന്നതാണ്. മിനിമം ബാലൻസ് കിപ്പ് ചെയ്തു പോവുക എന്നത് സാധാരണകാർക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാല്‍ ഇപ്പോഴിതാ സാധാരണക്കാർക്ക് സന്തോഷം തരുന്ന വാർത്ത വന്നിരിക്കുകയാണ്.

മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ എന്ന നിബന്ധന ഒഴിവാക്കി പൊതുമേഖലാ ബാങ്കുകള്‍. 4 ബാങ്കുകളാണ് തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജൂണ്‍ 1 മുതല്‍ മിനിമം ബാലൻസ് നിബന്ധന എടുത്ത് മാറ്റി ആദ്യമായി മുന്നോട്ട് വന്നത് കനറാ ബാങ്ക് ആണ്. പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവയും പിഴ ഒഴിവാക്കി രംഗത്തെത്തി.

പലിശ നിരക്കുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. 2020 മുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ, സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിരുന്നു.

കണക്കുകള്‍ കാണിക്കുന്നത് പ്രതിവർഷം 1700 രൂപയോളമാണ് മിനിമം ബാലൻസ് ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ പിഴയായി ഈടാക്കുന്നത്. കഴിഞ്ഞ വർഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 5 വർഷം കൊണ്ട് 8,495 കോടി രൂപയാണ് പിഴ ഇനത്തില്‍ ബാങ്കുകള്‍ക്ക് ലഭിച്ചത്. കേന്ദ്ര ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ച കണക്കുകളാണിത്.