കോട്ടയം: വളരെ എളുപ്പത്തില്‍ തന്നെ വീട്ടില്‍ കുറഞ്ഞ ചേരുവകള്‍ കൊണ്ട് ബനാന ബ്രോസ്റ്റഡ് തയ്യാറാക്കാം. അതിനായി പഴം , ഗോതമ്ബ് പൊടി, കോണ്‍ഫ്ലവർ, പഞ്ചസാര, മഞ്ഞള്‍ പൊടി ,ഉപ്പ് വെള്ളം ,ഹണി കോട്ടഡ് കോണ്‍ഫ്ലേക്സ് എണ്ണ എന്നിവ എടുക്കണം
തയ്യാറാക്കുന്നതിനായി പഴം തൊലി കളഞ്ഞതിനു ശേഷം ചെറുതായി നുറുക്കിയെടുക്കാം മറ്റൊരു പാത്രത്തില്‍ കോണ്‍ഫ്ലവർ, ഗോതമ്ബ് പൊടി, പഞ്ചസാര, മഞ്ഞള്‍പ്പൊടി, ഉപ്പും ഒരു നുള്ള് , ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കോണ്‍ഫ്ലേക്സ് ഒരു പാത്രത്തിലേക്ക് ഇട്ടശേഷം കൈ വച്ച് ചെറുതായിട്ടൊന്ന് പൊടിച്ചെടുക്കുക.
ശേഷം നുറുക്കിവച്ച പഴം കഷ്ണങ്ങള്‍ മാവില്‍ മുക്കി അതിനു ശേഷം കോണ്‍ഫ്ലേക്സില്‍ പൊതിയുക. എല്ലാം ഇതേപോലെ ചെയ്തതിനു ശേഷം ചൂടായ എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാം സ്വാദിഷ്ടമായ ബനാന ബ്രോസ്റ്റഡ് റെഡി
