പുഴയില്‍ കുളിക്കുന്നതിനിടെ അപകടം: ആറ്റിങ്ങലില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഉദിയറയില്‍ രണ്ട് വിദ്യാർഥികള്‍ മുങ്ങി മരിച്ചു.

ആറ്റിങ്ങല്‍ കുടവൂർക്കോണം സ്വദേശികളായ നിഖില്‍, ഗോകുല്‍ എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം.

കീഴാറ്റിങ്ങല്‍ ഉദിയറ വാമനപുരം പുഴയിലാണ് അപകടം.