ആലപ്പുഴ: ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുമായി ബന്ധപ്പെട്ട ഫാമിലി കൗണ്‍സലിംഗ് സെന്ററുകളില്‍ കൗണ്‍സലർ തസ്തികയിലേക്ക് യോഗ്യതയുള്ള കൗണ്‍സലർമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കെല്‍സയുടെ നിർദ്ദിഷ്ട പദ്ധതിയായ ‘സമവായം’ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് നിയമനം.
വിദ്യാഭ്യാസ യോഗ്യത- സൈക്കോളജിയില്‍ ബി എ/ ബി.എസ് സി (ഫുള്‍ ടൈം), സൈക്കോളജിയില്‍ എം എ / എം. എസ് സി(ഫുള്‍ ടൈം) ക്ലിനിക്കല്‍ / കൗണ്‍സലിംഗ് അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജിയില്‍ വൈദഗ്ദ്ധ്യം അല്ലെങ്കില്‍ സോഷ്യല്‍ വർക്കില്‍ ബിരുദാനന്തര ബിരുദം (ഫുള്‍ ടൈം). ഫാമിലി കൗണ്‍സലിംഗില്‍ പിജി സർട്ടിഫിക്കറ്റ്/ ഡിപ്ലോമ അഭിലക്ഷണീയ യോഗ്യതയാണ്.
പ്രശസ്തമായ ആശുപത്രികളില്‍/ മാനസികാരോഗ്യ സേവനങ്ങള്‍ നല്കുന്ന ക്ലിനിക്കുകളില്‍ കുറഞ്ഞത് മൂന്ന് മുതല്‍ അഞ്ച് വർഷം വരെ ജോലി പരിചയം. ഫാമിലി ആന്റ് റിലേഷൻഷിപ്പ് കൗണ്‍സലിംഗില്‍ ഉള്ള പരിചയം അഭിലക്ഷണീയ യോഗ്യതയാണ്. പ്രായപരിധി 30 വയസ്സും അതിനു മുകളിലും. ഓണറേറിയം ദിവസം 1,500 രൂപ. ജില്ലാ നിയമ സേവന അതോറിറ്റി, സെക്രട്ടറിയുടെ വർക്ക് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം നല്‍കുന്നത്. താല്പര്യമുള്ള അപേക്ഷകർ മുകളില്‍ പറഞ്ഞ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം ഏപ്രില്‍ 26ന് വൈകുന്നേരം അഞ്ച് മണിക്കകം നേരിട്ടോ, തപാലിലോ സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 0477 2262495
