അരുവിത്തുറ: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗം സംഘടിപ്പിച്ച വാനനിരീക്ഷണ ക്യാംപിൽ 845 വർഷത്തിൽ ഒരിക്കൽ മാത്രം ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് വിദ്യാർത്ഥികൾക്ക് അദ്ഭുത അനുഭവമായി.
സമീപ പ്രദേശങ്ങളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും, മറ്റ് സമീപവാസികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. ക്യാംപിൽ ചൊവ്വ, ശനി, വ്യാഴം, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളും ക്രിത്രിമ ഉപഗ്രഹങ്ങളും, ഓറിയോൺ എന്ന നെബുലയും ചന്ദ്രനെയും വ്യക്തമായി കാണാൻ സാധിച്ചു.
ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും അരുവിത്തുറ കോളജ് ഫിസിക്സ് ഗവേഷണ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വാനനിരീക്ഷണ ടെലിസ്കോപ്പ് നിർമാണ വർക്ക്ഷോപ്പിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഫിസിക്സ് വിഭാഗം മേധാവി ഡോ. സന്തോഷ് കുമാർ ആർ എന്നിവർ പങ്കെടുത്തു.
കോർഡിനേറ്റർ മിസ്മരിയ ജോസ്, അധ്യാപകരായ സുമേഷ് ജോർജ്, ബിറ്റി ജോസഫ്, ഡാനാ ജോസ് തുടങ്ങിയവരും അമച്വർ ആസ്ടോണമേഴ്സായ പി. ബിനോയ്, കെ. രവീന്ദ്രൻ, തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി.
