എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം; അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ പദവി ഒഴിഞ്ഞു; മാര്‍ ജോസഫ് പാംപ്ലാനി മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്യില്‍ ഭരണമാറ്റം.

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയില്‍ നിന്നും മാർ ബോസ്കോ പുത്തൂർ ഒഴിഞ്ഞതോടെ ആർച്ച്‌ ബിഷപ്പ്‌ മാർ ജോസഫ് പാംപ്ലാനിക്കാണ് പുതിയ ചുമതല.

അതേസമയം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന പദവി ഒഴിവാക്കി. മാർ ജോസഫ് പാംപ്ലാനി മേജർ ആർച്ച്‌ ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും.