വിവാഹ സല്‍ക്കാരത്തിനിടെ പരിചയപ്പെട്ട 16 കാരിയുമായി അടുപ്പത്തിലായി; തുടര്‍ന്ന് പലതവണ പീഡനം; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം: വിവാഹ സല്‍ക്കാരത്തിനിടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു.

പോക്സോ കേസില്‍ കൊല്ലം ചിതറയില്‍ യുവാവ് അറസ്റ്റില്‍.
പെരുമാതുറ സ്വദേശിയായ ഹാരിഷ് ആണ് അറസ്റ്റിലായത്.

2023 ല്‍ പരിചയപ്പടുകയും പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും ചെയ്ത പ്രതി അന്നു മുതല്‍ പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിൻമാറിയതോടെ സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിതറ പൊലീസ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.