തിരുവനന്തപുരം: വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിക്കാൻ സാധ്യത. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം.
പൊതുസ്ഥലങ്ങളില്‍ വെള്ളത്തിൻറെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കുകയും വേണം. ജലസ്രോതസ്സുകള്‍ വൃത്തിയായി സൂക്ഷിക്കണം, കിണറുകളും, ടാങ്കുകളും,നീന്തല്‍ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശം.
അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്താനുള്ള പരിശോധനകള്‍ കൂടി നടത്താൻ ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. മസ്തിഷ്ക ജ്വരത്തിൻറെ രോഗലക്ഷണങ്ങള്‍ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും വിഷയത്തില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
