കൊച്ചി: എയർപോർട്ട് അതോറിറ്റിയിലേക്ക് പുതിയ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. കൺസൾട്ടന്റ് വിഭാഗത്തിലേക്ക് എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
താല്പര്യമുള്ളവർ ഏപ്രിൽ 2ന് മുൻപായി താഴെ നല്കിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷയും അനുബന്ധ രേഖകളും അയക്കണം. കൂടുതൽ വിവരങ്ങൾക്ക് എയർപോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഇമെയിൽ- chqrectt@aai.aero
വെബ്സൈറ്റ്: aai.aero
തസ്തികയും ഒഴിവുകളും
എയർപോർട്ട് അതോറിറ്റിയിൽ കൺസൾട്ടന്റ് തസ്തികയിൽ ആകെ 20 ഒഴിവുകളാണുള്ളത്.
പ്രായപരിധി
65 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 75,000 രൂപ ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുപ്പ്
ലഭിച്ച അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്ത് ഷോർട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഇവരെ ഇന്റര്വ്യൂവിന് വിളിപ്പിക്കും. തുടർന്ന് സര്ട്ടിഫിക്കറ്റ് പരിശോധനയും നടക്കും. തുടർന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെലക്ഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സൈറ്റിലുണ്ട്.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാർഥികൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കണ്സല്ട്ടന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വിശദ വിവരങ്ങൾ അറിയുക. യോഗ്യത, ജോലിയുടെ സ്വഭാവം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള് വെബ്സൈറ്റിലുണ്ട്.
