സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; മെയ് മാസത്തിലെ പിഎസ്‌സി പരീക്ഷകള്‍ ഏതെല്ലാം?

കോട്ടയം: പതിവുപോലെ മെയ് മാസവും ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് നിരവധി പിഎസ്‌സി പരീക്ഷകളാണ്.

സെക്രട്ടേറിയറ്റ് അസിസ്റ്റ് പ്രിലിമിനറി പരീക്ഷയാണ് മെയ് മാസത്തിലെ മുഖ്യ ആകര്‍ഷണം. മെയ് മാസം നടക്കുന്ന പ്രധാനപ്പെട്ട പരീക്ഷകളില്‍ ചിലത് പരിശോധിക്കാം. മെയ് 5, 6, 7 തീയതികളിലാണ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ. പരീക്ഷയില്‍ രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂര്‍ വീതമാകും ദൈര്‍ഘ്യം.

ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ മെയ് 10ന് നടക്കും. സിഡ്‌കോയിലെ ലോവര്‍ ഡിവിഷന്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പരീക്ഷ മെയ് 14നാണ്. സെറ്റെനോ ടൈപ്പ്, സ്റ്റെനോഗ്രാഫര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 16ന് പരീക്ഷയുണ്ട്.

മെയ് 17നാണ് സിവില്‍ എക്‌സൈസ് ട്രെയിനി ഓഫീസര്‍ പരീക്ഷ. സെക്രട്ടേറിയറ്റ്, പിഎസ്‌സി അടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള ഓഫീസ് അസിസ്റ്റന്റ് തസ്തികയിലെ മുഖ്യപരീക്ഷ മെയ് 21ന് നടക്കും. നിയമസഭ സെക്രട്ടേറിയറ്റിലെ റിപ്പോര്‍ട്ടര്‍ തസ്തികയിലെ പരീക്ഷ 23നാണ്. കാറ്റഗറി നമ്പര്‍ 277/2024 പ്രകാരമുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ, ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രിലിമിനറി പരീക്ഷ, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പ്രിലിമിനറി തുടങ്ങിയവ നടത്താനിരിക്കുന്നത് 24നാണ്.

നാലര ലക്ഷത്തിലേറെ പേര്‍ അയച്ച സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രിലിമിനറി നടക്കുന്നതും മെയ് 24നാണ്. ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ മെയ്‌സ 31ന് നടക്കും. അതേ ദിവസം തന്നെ അസിസ്റ്റന്റ് പ്രൊഫസര്‍ (കാര്‍ഡിയോളജി, എന്‍ഡോക്രിനോളജി) പരീക്ഷയും നടക്കും.