‘കേരളത്തില്‍ എയിംസ് വന്നിരിക്കും’; സുരേഷ് ഗോപിയുടെ ഉറപ്പില്‍ പ്രതീക്ഷ നിരവധി ജില്ലകള്‍ക്ക്

ഡല്‍ഹി: ഒരു എയിംസിനായി കേരളം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുകയും ചെയ്തപ്പോള്‍ ആ പ്രതീക്ഷ വാനോളമെത്തി.
എയിംസ് മാത്രമല്ല മറ്റ് പല പദ്ധതികളിലും കേന്ദ്രം വാരിക്കോരി നല്‍കുമെന്ന് കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ ബഡ്ജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ കേരളത്തിന് പതിവ് പോലെ അവഗണന മാത്രം ബാക്കി.
കേരളത്തിന് ഇത്തവണയും എയിംസ് നല്‍കിയില്ലല്ലോ എന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്ന ഉറപ്പാണ് സുരേഷ് ഗോപി നല്‍കിയത്.

എയിംസ് ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടതുണ്ടെന്നും അത് ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ 150 ഏക്കറോളം ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് പര്യാപ്തമല്ലെന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.