കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പൂപാലം പത്താംമൈലിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. വീട്ടിലുണ്ടായിരുന്നവർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടിമാലി-എറണാകുളം വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് മുൻവശത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. പാതയോരത്തുള്ള കാണിയാട്ട് ജോയി പോളിന്റെ വീടിന്റെ മതിൽ തകർത്താണ് നിയന്ത്രണം വിട്ട വാഹനം നിന്നത്. യാത്രക്കാർക്ക് പരുക്കില്ല.
ടയർ പൊട്ടി സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
