ഡ്രെെവിംഗ് ലെെസൻസ്, ആധാര്‍ നിയമങ്ങളില്‍ മാറ്റം; ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് സംഭവിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഇവ

ന്യൂഡല്‍ഹി: ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ നിരവധി നിയമങ്ങളില്‍ മാറ്റം വരും.

ഈ മാറ്റങ്ങള്‍ നമ്മുടെ ദെെനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. എല്‍പിജി സിലിണ്ടർ, ബാങ്ക് അവധി, ആധാർ അപ്‌ഡേറ്റ്, ഡ്രെെവിംഗ് ലെെസൻസുകള്‍ എന്നിവയിലാണ് മാറ്റങ്ങള്‍ ഉണ്ടാകും.

പുതിയ ഡ്രെെവിംഗ് ലെെസൻസ്

ഇന്ത്യയില്‍ ഡ്രെെവിംഗ് ലെെസൻസ് നേടുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ റോഡ് ഗതാഗത – ഹെെവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2024 ജൂണ്‍ ഒന്ന് മുതല്‍ വ്യക്തികള്‍ക്ക് സർക്കാർ ആർടിഒകള്‍ക്ക് പകരം സ്വകാര്യ കേന്ദ്രങ്ങളില്‍ ഡ്രെെവിംഗ് ടെസ്റ്റ് നടത്താനാകും. ലെെസൻസ് യോഗ്യതയ്‌ക്കായി ടെസ്റ്റുകള്‍ നടത്താനും സർട്ടിഫിക്കറ്റുകള്‍ നല്‍കാനും ഈ കേന്ദ്രങ്ങള്‍ക്ക് അധികാരം നല്‍കും.

ഏകദേശം 900,000 പഴയ സർക്കാർ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിർത്തലാക്കി വായു മലിനീകരണ കുറയ്ക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നുണ്ട്. അമിത വേഗതയ്ക്ക് പിഴ 1000 രൂപ മുതല്‍ 2000 രൂപ വരെയാണ്. പ്രായപൂർത്തിയാകാത്ത ഒരാള്‍ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ 25,000 രൂപ പിഴ ചുമത്തും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് പിന്നെ 25 വയസ് വരെ ലെെസൻസിന് അപേക്ഷിക്കാൻ കഴിയില്ല.

ആധാർ കാർഡ് അപ്‌ഡേറ്റ്

ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജൂണ്‍ 14 വരെ ചെയ്യാം. ഓണ്‍ലെെനായും അപ്ഡേറ്റ് ചെയ്യാം. എന്നാല്‍ ഓഫ്‌ലെെനായി ചെയ്യാൻ 50 രൂപ നല്‍കേണ്ടിവരും.