കൊച്ചി: നടൻ മമ്മൂട്ടിക്ക് കുടലില്‍ അർബുദം സ്ഥിരീകിരിച്ചെന്ന അഭ്യൂഹം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വാദങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മമ്മൂട്ടിയുടെ പിആർ ടീം. നിലവില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും മമ്മൂട്ടിക്ക് കാൻസറില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
അത് വ്യാജ വാർത്തയാണ്. റമദാനില്‍ നോമ്പുള്ളതിനാല്‍ ഇപ്പോള്‍ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിംഗുകളില്‍ നിന്നും മാറി നില്‍ക്കുന്നു. ബ്രേക്ക് കഴിഞ്ഞ് മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിന് തിരിച്ചെത്തും,’ മമ്മൂട്ടിയുടെ പിആർ ടീം മിഡ്-ഡേയോട് പ്രതികരിച്ചതിങ്ങനെ. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വ്യക്തത ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മമ്മൂട്ടി ആരാധകർ.
