മുണ്ടക്കയത്ത് വരിക്കാനി കവലയ്ക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം; തലകീഴായി മറിഞ്ഞ കാറിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

മുണ്ടക്കയം: വരിക്കാനി കവലയ്ക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ തലകീഴായി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

എരുമേലി ഭാഗത്ത് നിന്നും മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

റോഡിലെ വളവിൽ കാർ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് നാട്ടുകാർ.