കുടുംബത്തിന്റെ ദോഷം പ്രാർത്ഥിച്ച് മാറ്റാം, പൂജ നടത്താമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്തു; കോട്ടയത്ത് ത‌ട്ടിപ്പ് നടത്തിയ സ്ത്രീകളിൽ ഒരാളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു

പുതുപ്പള്ളി: കോട്ടയത്ത് സ്വര്‍ണം പൂജിക്കാമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്തു. കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂരിലാണ് സംഭവം.

കുടുംബത്തിന് മരണം വരെ ഉണ്ടാകുവാനുള്ള ദോഷമുണ്ട്. അത് പ്രാർത്ഥിച്ച് മാറ്റിതരാം എന്നു പറഞ്ഞാണ് വീട്ടമ്മയെ കബളിപ്പിച്ചത്.

തട്ടിപ്പ് നടത്തിയത് സ്ത്രീകളാണെന്നും കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറഞ്ഞു. കേസില്‍ ഒരാളുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു.

സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.