കൊച്ചി: പുത്തൻ വാഹനങ്ങള്‍ വാങ്ങുന്നതില്‍ മമ്മൂട്ടിയെ തോല്‍പ്പിക്കാൻ ആവില്ല മക്കളെ…
സിനിമ കഴിഞ്ഞ് മമ്മൂക്കയുടെ അടുത്ത പാഷൻ വാഹനങ്ങള്‍ ആണ്.
വാഹനങ്ങളുടെ കാര്യത്തില്‍ ആയാലും ഗാഡ്ജറ്റുകളുടെ കാര്യത്തിലായാലും ഇത്രയേറെ അപ്ഡേറ്റഡ് ആയ മറ്റൊരു നടൻ ഇല്ലെന്ന് തന്നെ പറയാം.
അദ്ദേഹത്തിന്റെ കാർ ശേഖരണം കണ്ടാല്‍ തന്നെ അത് നമുക്ക് മനസ്സിലാകും. വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകള്‍ പ്രകാരം മമ്മൂട്ടിയുടെ മൊത്തം ആസ്തി 340 കോടിയോളം രൂപയാണ്. ഒരു സിനിമയ്ക്ക് പത്തു കോടി രൂപ വരെയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നതും.
മമ്മൂട്ടിയുടെ പക്കല്‍ ഉള്ള കാറുകള്‍ക്ക് മാത്രം 100 കോടി രൂപ വില വരും എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. മമ്മൂട്ടിയുടെ മിക്ക കാറുകളുടെയും നമ്പർ വരുന്നത് 369 ആണ്. സിനിമ മേഖലയില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ സ്യൂട്ട് കേസ് നമ്പർ ലോക്കായിരുന്നത്രെ 369. പിന്നീട് മമ്മൂക്കയുടെ വാഹനങ്ങളുടെ ഇഷ്ടപ്പെട്ട നമ്പരായി മാറി. ഇപ്പോഴിതാ ഈ വാഹനശേഖരത്തിലേക്ക് പുതിയൊരു താരം കൂടിയാണ് വന്നിരിക്കുന്നത്.
ടൊയോട്ടയുടെ ആഡംബര എം.പി.വി. മോഡലാണ് മമ്മൂട്ടി സ്വന്തമാക്കിയ വാഹനം.
മമ്മൂട്ടിയുടെ പുതിയ വാഹനത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഈ വാഹനം അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടതായാണ് വിവരം.
പുതിയ വെല്‍ഫയര്‍ അവതരിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയതെന്നാണ് സൂചനകള്‍. ഏത് വേരിയന്റാണ് മമ്മൂട്ടി സ്വന്തമാക്കിയതെന്ന് വ്യക്തമല്ലെങ്കിലും രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനം 1.22 കോടി രൂപ മുതല്‍ 1.32 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില.
