കോഴിക്കോട് : കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികള്‍ മുങ്ങിമരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്വാന്‍(14) , സിനാന്‍(13) എന്നിവരാണ് മരിച്ചത്.
ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. മുങ്ങി താഴ്ന്ന ഇരുവരെയും രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മൃതദേഹങ്ങള്‍ പേരാമ്ബ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.
കുറ്റ്യാടി അടുക്കത്ത് വെച്ചാണ് ഇവർ പുഴയില്‍ ഇറങ്ങിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
