കോഴിക്കോട്: നിർമ്മാണ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.
സംഭവത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് മേലേ കൂമ്പാറയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും പതിനാറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പേരുടെ നില ഗുരുതരമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.
പശ്ചിമ ബംഗാള്‍ സ്വദേശി എസ്.കെ. ഷാഹിദുല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.
തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടം നടന്നത്. കക്കാടം പൊയിലില്‍ നിന്ന് കൂമ്പാറയിലേക്ക് വരുമ്പോള്‍ മേലേ കൂമ്പാറ വെച്ചാണ് പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്ന് മലയാളികളും 14 അതിഥി തൊഴിലാളികളും ഉള്‍പ്പെടെ 17 പേര്‍ പിക്കപ്പിലുണ്ടായിരുന്നു.
നിര്‍മ്മാണ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയപ്പോള്‍ ആണ് സംഭവം നടന്നത്.
മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ 16 പേരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളാണ് മരിച്ചത്. മറ്റ് പതിനഞ്ച് പേര്‍ ഇവിടെ ചികിത്സയിലാണ്.
പരിക്കേറ്റ ഒരാളെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
