തന്നെ അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് 11 വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: നേമത്ത് 11 വയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കരമന സ്വദേശി റോഷൻ (28) ആണ് അറസ്റ്റിലായത്.

കുട്ടി തന്നെ അനുസരിക്കുന്നില്ലന്ന് പറഞ്ഞ് പ്രതി ചട്ടുകം ഉപയോഗിച്ച്‌ കുട്ടിയുടെ കാലില്‍ പൊള്ളിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു