ഡൽഹി: ഇതുവരെ നേരിടാത്ത ചൂടാണ് ഇത്തവണ വേനൽകാലത്ത് ഇന്ത്യക്കാർ നേരിട്ടത്. ഇപ്പോഴും ചൂടിൽ പൊരിയുന്ന നാടുകളുണ്ട്. രാജ്യതലസ്ഥാനമായ ഡൽഹിയെ സംബന്ധിച്ച് വിവിധ ഭാഗങ്ങളിൽ ജലക്ഷാമവും രൂക്ഷമായി.
ഉത്തർ പ്രദേശിലും ഒഡീഷയിലും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ചൂട് കാരണം മിക്കവാറും വീടുകളിൽ പലരും ഏസി വാങ്ങി വച്ചുകഴിഞ്ഞു. എന്നാൽ, വളരെ വ്യത്യസ്തമായൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കന്നുകാലികളെ വളർത്തുന്ന ഒരു ഷെഡ്ഡിൽ എസി സ്ഥാപിച്ചിരിക്കുകയാണ് ഉടമസ്ഥൻ. @Gulzar_sahab എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു.
തന്റെ കന്നുകാലികളെ ചൂടിൽ നിന്നും സംരക്ഷിക്കാൻ ഉടമ ഏതറ്റം വരെയും പോകാൻ തയ്യാറായിട്ടുണ്ട് എന്ന് നമുക്ക് വീഡിയോയിൽ നിന്നും മനസിലാക്കാം.
തണുപ്പ് കിട്ടാൻ വേണ്ടി അത് കിട്ടുന്നിടത്തേക്ക് കന്നുകാലികൾ നീങ്ങുന്നതും വീഡിയോയിൽ കാണാം. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ ഉടമസ്ഥന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
