ക്രിസ്‌മസിനും ന്യൂഇയറിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്പന; ഏറ്റവും കുടുതല്‍ മദ്യം വിറ്റത് ഈ ഔട്ട്‌ലെറ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പുതുവത്സര സീസണില്‍ നടന്നത് റെക്കോഡ് മദ്യവില്പന.

ഡിസംബര്‍ 22 മുതല്‍ 31 വരെ സംസ്ഥാനത്ത് 543.13 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 27 കോടിയുടെ അധികവില്പനയാണ് ഇക്കുറിയുണ്ടായത്.

ഡിസംബര്‍ 31 മാത്രം വിറ്റഴിച്ചത് 94.54 കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍‌ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ്. ഇവിടെ ഒരു കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്.

രണ്ടാമത് എറണാകുളത്തെ രവിപുരം ഔ‌ട്ട്‌ലെറ്റിലാണ്. ഇവിടെ 77 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുട 76 ലക്ഷം, കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് 73 ലക്ഷം, പയ്യന്നൂര്‍ ഔട്ട്‌ലെറ്റ് 71 ലക്ഷം എന്നിങ്ങനെയാമ് ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്ന ആദ്യ അഞ്ച് ഔട്ട്‌ലെറ്റുകള്‍.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നതും ഇത്തവണയാണ്. കഴിഞ്ഞ വര്‍ഷം ആകെ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു.ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച്‌ മൂന്നുദിവസം കൊണ്ട് സംസ്ഥാനത്ത് 154.77 കോടിയുടെ മദ്യവില്പന നടന്നിരുന്നു.

ക്രിസ്മസിന് റെക്കോ‌ഡ‌് മദ്യവില്പനയാണ് നടന്നത്. മൂന്നുദിവസം കൊണ്ട് വെയര്‍ഹൗസ് വില്പന ഉള്‍പ്പെടെ ആകെ 230.47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത് കഴിഞ്ഞ വര്‍ഷം ഇതേസ്ഥാനത്ത് 210.35 കോടി രൂപയുടെ മദ്യമാണ് വിറ്റത്,. ബെ‌വ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം 154. 77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്.