കോട്ടയം: പാക്കില്‍ സംക്രമവാണിഭം ഇന്ന് തുടക്കം. പാക്കില്‍ ധർമ്മശാസ്താ ക്ഷേത്ര മൈതാനവും പരിസരങ്ങളും കച്ചവടസാധനങ്ങളാല് ഒരുങ്ങിക്കഴിഞ്ഞു.
കർക്കടകം ഒന്നു മുതല്‍ ചിങ്ങംവരെ നീളുന്നതാണ് പാക്കില്‍ വാണിഭമേള. മലയാളിയുടെ കാർഷികപ്പെരുമയുടെ ഉത്സവം കൂടിയാണ്.
എല്ലാത്തരം വീട്ടുപകരണങ്ങളും സ്റ്റാളുകളില്‍ വാങ്ങാനുണ്ടാവും. ഉരല്, ഉലക്ക, അമ്മിക്കല്ല്, അരകല്ല്, ആട്ടുകല്ല്, കല്‍ചട്ടി മണ്‍ചട്ടി, തൈര് കടഞ്ഞ് വെണ്ണയെടുക്കുന്ന മത്ത്, ചോറ് വാർക്കുന്ന തടിപ്പലക, നാഴി, ഇടങ്ങഴി, പറ, നെല്ല് ഉണക്കുന്ന ചിക്കു പായ, കിടക്കപ്പായ, വിശറി, ചാരുകസേര, അരകല്ല് തുടങ്ങിവയ്ക്ക് പുറമെ ഫർണിച്ചറുകളും ഇവിടെയുണ്ടാകും.
