`ടേം വൃവസ്ഥ അംഗീകരിച്ചു, ആദ്യ രണ്ടര വര്‍ഷം മറ്റൊരു പദവി വാഗ്‌ദാനം ചെയ്തിട്ടുണ്ട്’; മന്ത്രിയാക്കാത്തതില്‍ വിഷമമുണ്ടെന്ന് മാണി സി കാപ്പൻ

തിരുവനന്തപുരം: മന്ത്രിയാകാത്തതില്‍ വിഷമമുണ്ടെന്ന് നിയുക്ത എംഎല്‍എ മാണി സി കാപ്പൻ.

മണ്ഡലത്തിലുള്ളവർ വിളിച്ച്‌ പരാതി പറയുന്നുണ്ടെന്നും രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും മന്ത്രിയാകാത്തതില്‍ വിഷമമുണ്ട്. മണ്ഡലത്തിലുള്ളവർ വിളിച്ച്‌ പരാതി പറയുന്നുണ്ട്.

രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. ടേം വ്യവസ്ഥ താൻ അംഗീകരിച്ചു. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചത്.

മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് വൈകാതെ വേണമെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പറയും. കോണ്‍ഗ്രസിലും ചില മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ട്. മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് പിന്നില്‍ മുന്നണിയിലെ ഒരു നേതാവ് ആണെന്നും പേര് ഇപ്പോള്‍ പറയുന്നില്ലെന്നും’ മാണി സി കാപ്പൻ പറഞ്ഞു.